31 December 2025, Wednesday

Related news

December 21, 2025
December 10, 2025
December 8, 2025
December 5, 2025
November 16, 2025
October 18, 2025
October 18, 2025
October 16, 2025
October 7, 2025
August 16, 2025

ഗുജറാത്തില്‍ നിര്‍മ്മാണ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 97 പാളങ്ങള്‍ അടച്ചിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
July 17, 2025 10:44 am

ഗുജറാത്തില്‍ നിര്‍മമാണ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 97പാലങ്ങള്‍ അടച്ചിട്ടു. ഗംഭീരാ പാലം തകര്‍ന്നുണ്ടായ ദുരന്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് തിടുക്കപ്പെട്ട നടപടി. ഈ മാസം ഒന്‍പതിനാണ് വഡോദരയിലെ പദ്രയില്‍ മഹിസാഗര്‍ നദിയിലെ ഗംഭീരാപാലം പൊളിഞ്ഞു വീണത്. വാഹനങ്ങള്‍ നദയില്‍ ഒഴുകിപ്പോയി. 20പേര്‍ മരിച്ചു ഒരാളെ ഇനിയും കണ്ടത്താനായില്ല.ഗുജറാത്ത് സർക്കാരിന്റെ പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള 97 പാലങ്ങളാണ് അടച്ചത്. ഇതിൽ 12 എണ്ണം ദേശീയപാതയിലാണ്.

62 എണ്ണം സംസ്ഥാനപാതകളിലും മറ്റുള്ളവ പഞ്ചായത്ത് റോഡുകളിലുമാണ്. നിർമാണങ്ങളിൽ വ്യാപകമായി അഴിമതി ആരോപണം ഉയർന്നിരുന്നു. ദുരന്തത്തോടെ പൊതു ജനങ്ങൾ തന്നെ പരാതിയുമായി എത്തി.പൊതുജനങ്ങൾ വ്യാപകമായി പരാതി സമർപ്പിക്കാൻ തുടങ്ങിയതോടെയാണ് സർക്കാരിന് നടപടി എടുക്കേണ്ടി വന്നത്. മരാമത്തുവകുപ്പിന്റെ പരാതിപരിഹാര മൊബൈൽഫോൺ ആപ്പിൽ മൂന്നു ദിവസംകൊണ്ട് 28,449 പരാതികൾ വന്നു.തകർന്നു വീണ പാലത്തിന്റെ ബലക്ഷയത്തെപ്പറ്റിയുള്ള പരാതികൾ ഉദ്യോഗസ്ഥർ അവഗണിക്കയായിരുന്നു. വീഴ്ച വ്യക്തമായതോടെ നാല് എൻജിനിയർമാരെ സസ്പെൻഡുചെയ്തിരുന്നു.

പൊതുമരാമത്തുവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനാണ്. പ്രതിപക്ഷം സർക്കാരിന്റെ അനാസ്ഥയ്ക്കും അഴിമതിക്കും എതിരെ കടുത്ത വിമർശനം ഉന്നയിച്ചു.സർദാർ സരോവർ നർമദ നിഗം ലിമിറ്റഡിനുകീഴിൽ നർമദാകനാലിനു കുറുകേയുള്ള അഞ്ചുപാലങ്ങൾ അപകടാവസ്ഥയിലായതിനാൽ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. ദേശീയപാതയിലെ നാല് പ്രധാനപാലങ്ങളിൽ ഭാരവാഹനങ്ങളും വിലക്കിയിട്ടുണ്ട്. നിർമാണ തകരാർ കണ്ടെത്തിയ 36 പാലങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി തുടങ്ങി. 1800 പാലങ്ങളിൽ സുരക്ഷാ പരിശോധന നടത്തിയതായി സർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.