22 January 2026, Thursday

98.47 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്തം

Janayugom Webdesk
തിരുവനന്തപുരം
March 30, 2025 10:57 pm

സമ്പൂര്‍ണ മാലിന്യ മുക്ത നഗര കാമ്പയിന്റെ ഭാഗമായി കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാർഡുകളിൽ 19093, 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1021 എണ്ണവും മാലിന്യമുക്തമായി പ്രഖ്യാപിച്ചതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ 97.96 ശതമാനം വാർഡുകളും 98.47 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് (പഞ്ചായത്ത്, നഗരസഭ) മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.

സർക്കാർ നിർദേശിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ചാണ് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ 934 ഗ്രാമപഞ്ചായത്തുകൾ, 82 മുനിസിപ്പാലിറ്റികൾ, അഞ്ച് കോർപറേഷനുകൾ എന്നിവ മാലിന്യമുക്തമായതായി പ്രഖ്യാപിക്കപ്പെട്ടത്. 99.26 ശതമാനം പഞ്ചായത്തുകളും 94.25 ശതമാനം നഗരസഭകളും മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്തു. നവകേരള മിഷൻ രണ്ട് കോഓർഡിനേറ്റർ ഡോ. ടി എൻ സീമ, സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി എന്നിവർ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.