20 February 2026, Friday

Related news

February 20, 2026
February 17, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 3, 2026
February 2, 2026

കോട്ടയത്ത് ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സുഹൃത്തുക്കള്‍; പരാതിയുമായി കുടുംബം

Janayugom Webdesk
കോട്ടയം
February 2, 2026 8:15 pm

കോട്ടയം മാടപ്പള്ളിയിൽ ഒമ്പതാം ക്ലാസുകാരന് ക്രൂര മർദനം. സമപ്രായക്കാരായ വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങിയത്. മാടപ്പള്ളി മോസ്കോ കവലയിലാണ് സംഭവം. കഴിഞ്ഞ ജനുവരി 26ന് ഒമ്പതാം ക്ലാസുകാരനെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടികൾ തമ്മിലുള്ള തർക്കമാണ് മർദനത്തില്‍ കലശിച്ചത്.

മർദന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. തുടർന്ന് മർദനമേറ്റ കുട്ടിയുടെ മാതാവ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് നടപടി തുടങ്ങി. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയത്. ജുവനൈല്‍ ജസ്റ്റിസ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസിലിങ് ഉറപ്പാക്കുമെന്നും തൃക്കൊടിത്താനം പൊലീസ് വ്യക്തമാക്കി. അതിനിടെ, കാസർകോട് മംഗൽപാടി കുക്കാർ ഗവ.സ്കൂളിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി. സീനിയർ വിദ്യാർഥികളാണ് വിദ്യാര്‍ഥിയെ മർദിച്ചത്.കണ്ണിന് പരിക്കേറ്റ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.