20 May 2024, Monday

Related news

May 18, 2024
May 18, 2024
May 12, 2024
April 22, 2024
April 14, 2024
April 3, 2024
March 26, 2024
March 10, 2024
March 10, 2024
March 8, 2024

ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്ടക്റ്റീവ്; ആദ്യ എപ്പിസോഡ് ഇനി നെറ്റ്ഫ്ലിക്സില്‍ ഇല്ല

Janayugom Webdesk
ബംഗളൂരു
October 3, 2021 6:54 pm

നെറ്റ്ഫ്ലിക്ക്സില്‍ പുറത്തിറങ്ങിയ ‘ക്രൈം സ്റ്റോറീസ്- ഇന്ത്യ ഡിക്ടക്റ്റീവ്‘സീരീസിന്റെ ആദ്യ എപ്പിസോഡിനെതിരെ കര്‍ണാടക ഹൈക്കോടതി. ‘എ മര്‍ഡേഡ് മദര്‍’ എന്ന സീരിസ് സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ കേസിലെ രണ്ടാം പ്രതി സിദ്ധാര്‍ഥ് റാവുവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി എം ശ്യാം പ്രസാദ് അധ്യക്ഷനായ ബെഞ്ചാണ് സീരീസിന്റെ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം നിര്‍ത്തലാക്കാന്‍ ഇടക്കാല ഉത്തവിട്ടത്. 

വെബ് സീരീസിന്റെ ആദ്യ ഭാഗങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്ന രംഗങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ സ്വകാര്യതയും ന്യായമായ വിചാരണയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് റാവു കോടിതിയെ സമീപിച്ചത്. ആദ്യം സിവില്‍ കോടതിയെ സമീപിച്ച പ്രതി വിധിയില്‍ തൃപ്തനല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 

2020 ഫെബ്രുവരിയില്‍ ബംഗളൂരു പൊലീസ് അന്വേഷിച്ച കൊലപാതക കേസിനെക്കുറിച്ചുള്ള വിവരങ്ങളാണ് സീരിസിന്റെ ആദ്യ എപ്പിസോഡിലുള്ളത്. നിര്‍മ്മല ചന്ദ്രശേഖര്‍(54)നെ കോലപാതകത്തില്‍ മകളായ അമൃതയും രണ്ടാം പ്രതിയായി സിദ്ധാര്‍ഥ് റാവുമാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുറ്റകൃതങ്ങളുടെ പരമ്പരയാണ് വെബ്സീരീസില്‍ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY: Kar­nata­ka High Court against the releas­ing of India Detec­tive’ series on Netflix
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.