കോവിഡ് മഹാമാരിക്കാലത്തെ ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങള്‍ സജീവമായപ്പോള്‍ ഇന്നലെ 1,31,514 കുട്ടികള്‍ ഹാജരായി. പ്രവേശനോത്സവ ദിനത്തിൽ 1,32,428 കുട്ടികളാണ് സ്‌കൂളിലെത്തിയത്. ജാഗ്രതയോടെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തിയത്.
ആദ്യ ദിവസം ഒന്ന് മുതല്‍ എഴു വരെ ക്ലാസ്സുകളിലെ 1,03,936 കുട്ടികളാണ് ഹാജരായത്. ഒന്നാം തരത്തില്‍ 14,630, രണ്ടാം തരം 14,571, മൂന്നാം തരം 14,376, നാലാം തരം 15,081, അഞ്ചാം തരം 15,893, ആറാം തരം 14,316, ഏഴാം തരം 15,069, പത്താം തരം 28,492 വീതം കുട്ടികളെത്തി. എട്ട്, ഒമ്പതാം തരക്കാര്‍ക്ക് ക്ലാസ് ആരംഭിച്ചിട്ടില്ല. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 16,463 അധ്യാപകരാണ് ജോലിക്കെത്തിയത്.
ഇന്നലെ ഒന്ന് മുതല്‍ എഴു വരെ ക്ലാസ്സുകളിലെ 1,05,302 കുട്ടികളാണ് ഹാജരായത്. ഒന്നാം തരത്തില്‍ 14,382, രണ്ടാം തരം 14,420, മൂന്നാം തരം 14,293, നാലാം തരം 15,314, അഞ്ചാം തരം 16,090, ആറാം തരം 15,054, ഏഴാം തരം 15,749, പത്താം തരം 26,212 വീതം കുട്ടികളെത്തി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 16,266 അധ്യാപകരാണ് ജോലിക്കെത്തിയത്.
കുട്ടികള്‍ കൂട്ടം കൂടുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും അധ്യാപകര്‍ ഉറപ്പുവരുത്തുന്നുണ്ട്. കൃത്യമായി ഉപയോഗിക്കുന്നതിനായി സോപ്പ്, വെള്ളം, സാനിറ്റൈസര്‍ തുടങ്ങിയവ എല്ലാ ഇടങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ബോര്‍ഡുകളും പോസ്റ്ററുകളും സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച അധ്യാപകരും ജീവനക്കാരും മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ എന്ന നിബന്ധനയും സ്വീകരിച്ചിട്ടുണ്ട്.
English Summary: Schools are active: More than 1.5 lakh children attended the second day
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.