22 December 2024, Sunday
KSFE Galaxy Chits Banner 2

ഇതും ഡിജിറ്റല്‍ ഇന്ത്യ; നേര്‍ച്ചയിടാൻ കാളയുടെ തലയില്‍ ക്യൂആര്‍ കോഡ്- വീഡിയോ

Janayugom Webdesk
November 7, 2021 6:12 pm

ഡിജിറ്റൽ പണമിടപാട് ഇന്ന് ഒരു നിത്യ കാഴ്ചയാണ്. ഓൺലൈൻ ആപ്പ് ഉപയോഗിച്ച് നിരവധി ആളുകളാണ് പണമിടപാട് നടത്തുന്നത്. ഇത്തരത്തിൽ ഡിജിറ്റൽ പണമിടപാട് നടത്തുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നാദസ്വരം വായിക്കുന്ന ഒരു കലാകാരനും ഒരു കാളയുമാണ് വിഡിയോയിൽ. കാളയുടെ കൊമ്പുകളിലും കുളമ്പുകളിലും പൂക്കൾ കെട്ടി, പട്ടുകളും തുണികളും കൊണ്ടു കാളയെ വർണാഭമായി അലങ്കരിച്ചിട്ടുണ്ട്. കൗതുകം എന്തെന്നാൽ ഇതിനൊപ്പം കാളയുടെ തലയിൽ പുതിയ ഒരു ‘ആഭരണം’ കൂടിയുണ്ടായിരുന്നു. ഒരു യുപിഐ സ്കാനിങ് കോഡ്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന ‘ഗംഗിരെദ്ദു’ എന്ന ആചാരമാണു വിഡിയോയിൽ കാണുന്നത്.

കാളയ്ക്ക് ആളുകൾ നേർച്ചപ്പണം നൽകുന്നത് ഈ കോഡ് സ്കാൻ ചെയ്താണ്. കാളയ്ക്ക് ആളുകൾ നേർച്ചപ്പണം നൽകുന്നത് ഈ കോഡ് സ്കാൻ ചെയ്താണ്.

‘ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് വലിയ തോതിൽ പരിവർത്തനം നടക്കുന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണോ? ’ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

ENGLISH SUMMARY: Anand Mahin­dra shares video of street per­former with bull accept­ing UPI payment

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.