ചൈനയില്‍ നിന്ന് യുദ്ധക്കപ്പല്‍ വാങ്ങി പാകിസ്ഥാന്‍. അത്യാധുനിക യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം കമ്മീഷന്‍ ചെയ്തത്. പാകിസ്ഥാന്‍ നാവിക സേനയ്ക്ക് ഷാംഗ്‌ഹായിൽ വച്ച് നടന്ന ചടങ്ങില്‍ ചൈന കപ്പല്‍ കൈമാറി. കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിലാവും നിയോഗിക്കുക.
പിഎൻഎസ് ടുഘ്റിൽ എന്നാണ് കപ്പലിന്റെ പേര്. കരയിലും വെള്ളത്തിലും വായുവിലും ആക്രമണം നടത്താൻ ശേഷിയുള്ള പാകിസ്ഥാന്‍ നാവികസേനയ്ക്കായി നിർമ്മിക്കുന്ന ടൈപ്പ് 054A/P വിഭാഗത്തിൽ പെട്ട നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഇത്. കപ്പലില്‍ അസാമാന്യമായ നിരീക്ഷണ സംവിധാനങ്ങളും ഉണ്ട്.
ENGLISH SUMMARY:Pakistan Navy buys warship
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.