19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 16, 2024
December 1, 2024
December 1, 2024
November 13, 2024
November 12, 2024
October 19, 2024
October 18, 2024
October 14, 2024

ശബരിമല നട തുറന്നു; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

Janayugom Webdesk
പത്തനംതിട്ട
November 15, 2021 7:03 pm

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം 4.50ന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനാരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ നട തുറന്ന് ദീപം തെളിയിച്ചത്. വൈകിട്ട് ആറ് മണിയോടെ ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് നടന്നു. 

വൃശ്ചികം ഒന്നായ നാളെ മുതല്‍ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം. ഇരുമുടി കെട്ടുമായി വരുന്ന ശബരിമല, മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍ പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്കു മുന്നിലായി സ്വീകരിച്ച്‌ ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. അതേസമയം മഴ തുടരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല റോഡുകളിലും ഗതാഗത തടസം നേരിടുന്നതായാണ് വിവരം. പുനലൂര്‍— മൂവാറ്റുപുഴ, പന്തളം- പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുന്നുണ്ട്. 

ENGLISH SUMMARY:The Sabari­mala trail was opened
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.