പട്ടണക്കാട് പഞ്ചായത്തിലെ ചെമ്പകശേരി പാടശേഖരത്തിൽ താറാവ് കർഷകരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പ് പിടിയിലായി. പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളെ ഓരോ ദിവസവും കാണാതായതായി പരാതി ഉയർന്നിരുന്നു.
താറാവുകർഷകരുടെ അന്വേഷണത്തിൽ പെരുമ്പാമ്പ് താറാവിനെ വിഴുങ്ങുന്നതായി സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ തയ്യൽ കടയുടമയും മൃഗ സ്നേഹിയുമായ പട്ടണക്കാട് പാറയിൽ കുര്യൻചിറ തമ്പിയാണ് കഴിഞ്ഞ ദിവസം രാവിലെ പാടത്തിനരികിലെ കുറ്റിക്കാട്ടിൽ താറാവിനെ അകത്താക്കിയ നിലയിൽ കിടന്ന പെരുമ്പാമ്പിനെ പിടികൂടിയത്. ഏകദേശം 30 കിലോ ഭാരവും നല്ല നീളവുമുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.