5 January 2025, Sunday
KSFE Galaxy Chits Banner 2

വില വര്‍ധനവ് ആവശ്യപ്പെട്ട് ഓട്ടോ, ടാക്സി അസോസിയേഷനും രംഗത്ത്

Janayugom Webdesk
തിരുവനന്തപുരം
November 20, 2021 11:56 am

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകള്‍ ചര്‍ച്ചനടത്താനിരിക്കെ ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ രംഗത്ത്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ അഞ്ച് രൂപയെങ്കിലും കൂട്ടി 30 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ ഓട്ടോ മിനിമം നിരക്ക് 25 രൂപയാണ്.

2018ലാണ് ഇതിന് മുമ്പ് ഓട്ടോ ടാക്സി നിരക്ക് സംസ്ഥാനത്ത് കൂട്ടിയത്. അതിനു ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു. 2018 ല്‍ 72 രൂപയായിരുന്ന ഡീസലിന്റെ ഇന്നത്തെ വില 92 രൂപയാണ്. 76 രൂപയായിരുന്ന പെട്രോളിന് 105 രൂപയാണ് ഇന്നത്തെ വില.

eng­lish sum­ma­ry: The Auto and Taxi Asso­ci­a­tion also demand­ed a hike in prices

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.