ജാർഖണ്ഡിലെ റെയിൽവേ ട്രാക്കിൽ സ്ഫോടനം.ധൻബാദ് ഡിവിഷനിലെ ഡിഇഎംയു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചയാണ് സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ ട്രെയിൻ എഞ്ചിൻ പാളംതെറ്റുകയായിരുന്നുവെന്ന് ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ, സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർമാർ, സീനിയർ ഡിവിഷണൽ എൻജിനീയർ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തി.
അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. അപ് ലൈൻ ക്ലിയർ ചെയ്തെങ്കിലും ഡൗൺ ലൈനിന്റെ പണി ഇപ്പോഴും പുരോഗമിക്കുകയാണ്. ഡെഹ്രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്പെഷ്യൽ ട്രെയിൻ (03362) എന്നിവ റദാക്കി. സംഭവത്തെത്തുടർന്ന് മറ്റ് ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
ENGLISH SUMMARY;Bomb Blast at Jharkhand Rail Track
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.