18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 14, 2024
October 18, 2023
September 21, 2023
July 17, 2023
June 23, 2023
May 2, 2023
April 20, 2023
April 6, 2023
March 15, 2023

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നാ സുരേഷിന്റെ ഹർജിയിൽ വിധി ഇന്ന്

Janayugom Webdesk
കൊച്ചി
November 23, 2021 11:46 am

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ഇന്ന്. കേസില്‍ ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു സ്വപ്നയ്ക്ക് കോടതി ജാമ്യം നല്‍കിയത്.

അതേസമയം സ്വന്തം വീട് തിരുവനന്തപുരത്തായതിനാൽ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് സ്വപ്ന യുടെ ആവശ്യം. സ്വപ്നയുടെ ആവശ്യത്തെ ഇഡി എതിര്‍ത്തില്ല. ജാമ്യത്തിന് സ്വപ്നയ്ക്ക് ഇളവ് ലഭിക്കുമെന്നാണ് പ്രകീക്ഷ. നയതന്ത്ര ബാഗേജ് വ‍ഴി സ്വർണ്ണം കടത്തിയ കേസിൽ ജാമ്യം ലഭിച്ച പ്രതികളായ കെ ടി റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവർ ഇന്ന് ജയിൽമോചിതരാകും. 

ENGLISH SUMMARY:Gold smug­gling case; Judg­ment on Swap­na Suresh’s peti­tion today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.