തുടർച്ചയായി കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധ ജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് ആലപ്പുഴ വഴിച്ചേരി വാട്ടർ അതോറിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം കണ്ണൻ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ് നന്ദി പറഞ്ഞു. നേതാക്കളായ കെ എസ് ജയൻ, ബി ഷംനാദ്, ആശ സുനീഷ്, എ വി വിനോച്ചൻ, എം സന്തോഷ് കുമാർ, തൻസിൽ താജുദ്ധീൻ, നിജു തോമസ്, സ്വാതി ഭാസി, നൗഫൽ, അരവിന്ദ്, അലൻ പോൾ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും അടിയന്തിരമായി കുടിവെള്ളം എത്തിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ഗുണ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചത് മൂലമാണ് പൈപ്പ് പൊട്ടൽ തുടർകഥയായത്. ഒരാഴ്ചയായി കുടിവെള്ളം മുടങ്ങുമ്പോഴും സമാന്തര സംവിധാനം ഏർപെടുത്താതെ അധികൃതർ കാഴ്ചക്കാരായി നിൽക്കുകയാണ്. ഉദ്യോഗസ്ഥരെ ഉൾപ്പടെ അന്വേക്ഷണത്തിന്റെ പരിധിയിൽ കൊണ്ട് വരണമെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിതും സെക്രട്ടറി സനൂപ് കുഞ്ഞുമോനും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.