നഗരത്തിലെ സമ്പൂർണ്ണ ശുചിത്വ വാർഡുകളുടെ പട്ടികയിലേക്ക് തിരുവമ്പാടിയും ചാത്തനാടും. തിരുവമ്പാടി വാര്‍ഡില്‍ ആദ്യ ഘട്ടമായി വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണ ക്യാമ്പയിൻ ഹരിതകർമ്മസേനയുടെയും നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ചു.
എ എം ആരിഫ് എം പി ഹരിത കർമ്മ സേനയുടെ മാസ്സ് ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, തിരുവമ്പാടി കൗൺസിലർ ആർ രമേഷ്, സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ, സി പി ഐ എം നേതാവ് ശ്രീജിത്ത്, നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ് പവിത്രൻ, ജെ എച്ച് ഐ മാരായ ഷെബീന, ഷാലിമ ആരോഗ്യവിഭാഗം ജീവനക്കാരായ പ്രിൻസ്, ഗിരീഷ്, കാൻ ആലപ്പി യുടെ ദൃശ്യവിശ്വൻ, ക്ലസ്റ്റർ ലീഡർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ശുചിത്വ പരിപാടിയുടെ ഭാഗമായി ചാത്തനാട് വാർഡിൽ ഹരിത കർമ്മ സേന വോളണ്ടിയർമാരുടെ ഗൃഹ സമ്പർക്ക പരിപാടി നഗരസഭ അദ്ധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ ശുചിത്വ സന്ദേശ പ്രചരണത്തിനായി ഇരുചക്ര വാഹന റാലി, പോസ്റ്റർ മത്സരം എന്നിവ നടക്കും.
കൗൺസിലർമാരായ കെ എസ് ജയൻ, ഡി പി മധു, എ ഷാനവാസ്, എച്ച് ഐമാരായ ഹർഷിദ്, അനിൽ ‚ജെ എച്ച് ഐ മാരായ അനീസ്, ഗിരീഷ്, ടെൻഷി സെബാസ്റ്റ്യൻ, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം സാജു, സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി രാജേഷ്, നവാസ് ബഷീർ, സക്കീർ, അൻഷാദ്, ആരോഗ്യവിഭാഗം ജീവനക്കാരായ സിക്സ് സ്റ്റസ് പ്രിൻസ്, ഗിരീഷ്, കാൻ ആലപ്പി പ്രവർത്തകരായ വിഷ്ണു സുരേഷ്, വൃന്ദമോൾ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.