തമിഴ്നാട്ടിലേക്ക് തക്കാളിയുടെ വരവ് കൂടിയതോടെ വിലയില്‍ വൻ ഇടിവ്. ആന്ധ്ര, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്. ചെന്നൈ കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ വെള്ളിയാഴ്ച മൊത്തവില കിലോക്ക് 30 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന വില 40–50 രൂപയായിരുന്നു.
വടക്ക് കിഴക്കൻ മൺസൂൺ ശക്തിപ്പെട്ടതോടെയാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക് 140 രൂപ വരെ ഉയർന്നു. വ്യാഴാഴ്ച ഇത് 90 രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച മൊത്ത വില കിലോക്ക് 30–35 രൂപയും ചില്ലറ വിൽപന വില 40 രൂപയുമായിരുന്നു.
english summary; Tomato prices fell sharply
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.