22 December 2024, Sunday
KSFE Galaxy Chits Banner 2

കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
വയനാട്
December 2, 2021 9:50 am

വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം കൊലപാതകമല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിയേറ്റത് ദൂരെ നിന്നാണെന്നും അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റത്. ഇത് മറ്റാരെങ്കിലും പന്നിയെയോ മറ്റ് മൃഗത്തെയോ തുരത്തുന്നതിന് വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വയനാട് എസ്പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡിവൈഎസ്പി ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്പളക്കാട് വന്നിയമ്പട്ടിയില്‍ കോട്ടത്തറ സ്വദേശി ജയന്‍ (36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടി ശബ്ദം കേട്ട പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടത്. കാട്ടുപന്നി ശല്യം നിലനില്‍ക്കുന്ന പ്രദേശമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു.
eng­lish summary;Preliminary post-mortem report on Wayanad Kam­bal­akkad youth shot dead has been released
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.