IFഎന്ന കവിത എളുപ്പമാകുന്നതിനുവേണ്ടി അതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു:
1. ചുറ്റുമുള്ളവര്‍ സമചിത്തത നഷ്ടപ്പെടുത്തുകയും നിന്നെ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ നിനക്ക് ശാന്തത സൂക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍; എല്ലാവരും നിന്നെ സംശയിക്കുമ്പോള്‍ അതു കുറച്ചൊക്കെ അംഗീകരിച്ചുകൊണ്ട് നിനക്ക് നിന്നില്‍ വിശ്വാസമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍: കാത്തുനില്‍ക്കുമ്പോള്‍ തളരാതെ നില്‍ക്കാനും തന്നെക്കുറിച്ചുള്ള നുണയുള്ളപ്പോള്‍, നുണപറയാതെയും വെറുക്കപ്പെടുമ്പോള്‍, മറ്റുള്ളവരെ വെറുക്കാതെയും കൂടുതല്‍ കേമനാകാതെയും ബുദ്ധിമാനെന്ന മട്ടില്‍ വാചാലനാകാതെയും നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍;
2. നിനക്ക് കിനാവ് കാണാന്‍ കഴിഞ്ഞെങ്കില്‍— പക്ഷേ, സ്വപ്നങ്ങളെ നീ യജമാനന്‍മാരാക്കരുത്; നിനക്ക് ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍— പക്ഷേ, ചിന്തകളെ ലക്ഷ്യമാക്കരുത്, ജയപരാജയങ്ങളെ എതിരേല്‍ക്കാനും രണ്ട് കപടനാട്യക്കാരെയും ഒരുപോലെ കാണാനും കഴിഞ്ഞെങ്കില്‍: നീ പറഞ്ഞ സത്യം കപടനാട്യക്കാര്‍ വളച്ചൊടിച്ച് വിഡ്ഢികള്‍ക്കായി കെണിയൊരുക്കുമ്പോള്‍ അത് സഹനതയോടു കേള്‍ക്കാന്‍ നിനക്ക് കഴിഞ്ഞെങ്കില്‍ അല്ലെങ്കില്‍ നീ ജീവിതത്തിനു നല്‍കിയതും കാണുക അവ തകര്‍ന്നുപോയാല്‍ കുനിഞ്ഞ് തേഞ്ഞുതീര്‍ന്ന ഉപകരണങ്ങള്‍കൊണ്ട് അവയെ വീണ്ടും നിര്‍മ്മിക്കുക;
3. നിനക്ക് നിന്റെ വിജയത്തെ കൂമ്പാരമാക്കാനായെങ്കില്‍ ഒരൊറ്റക്കളിയില്‍ അവ നഷ്ടമാകുമ്പോള്‍ പുതുമയോടെ അവ വീണ്ടും തുടങ്ങാനായെങ്കില്‍, നീ നഷ്ടത്തെപ്പറ്റി പുലമ്പാതിരുന്നെങ്കില്‍: കാലമേറെക്കഴിഞ്ഞാലും സേവിക്കാനുള്ള ശേഷിക്കായി ഹൃത്തിനേയും സിരയേയും ശക്തിയേയും ബലപ്പെടുത്താനായെങ്കില്‍ നിന്നിലെല്ലാം ശൂന്യമെങ്കിലും “മുന്നോട്ടു പോകൂ“യെന്ന ‘ഇച്ഛ’യാര്‍ജിക്കാന്‍ നിനക്കായെങ്കില്‍; 4. നന്മ സൂക്ഷിച്ചുകൊണ്ട് ജനങ്ങളോട് സംസാരിക്കാന്‍ നിനക്കായെങ്കില്‍ നൃപനൊപ്പം നടന്നാലും പാവങ്ങളോടുള്ള ബന്ധം സ്ഥാപിക്കാനായെങ്കില്‍ നിന്റെ ശത്രുവോ മിത്രമോ നിന്നെ വേദനിപ്പിക്കാതിരുന്നെങ്കില്‍ നിന്നില്‍ ആളുകള്‍ അമിതമല്ലാത്ത വിധത്തില്‍ മാത്രം പ്രതീക്ഷ വച്ചെങ്കില്‍ അറുപത് സെക്കന്റ് മൂല്യമുള്ള ദൂര ഓട്ടത്തിലെ ക്ഷമരഹിത നിമിഷങ്ങള്‍ നിനക്ക് ശരിയായി വിനിയോഗിക്കാനായെങ്കില്‍ ഈ ഭൂമിയും അതിലുള്ള സകലതും നിന്റേതാകും അതിലേറെ എന്റെ മകനേ നീയൊരു “മനുഷ്യനാ“കും!
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.