19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 17, 2024
March 24, 2024
February 8, 2024
October 19, 2023
July 18, 2023
January 29, 2023
November 26, 2022
June 27, 2022
January 18, 2022
December 10, 2021

ഗുരുവായൂരപ്പന്റെ ഥാര്‍ ആര്‍ക്കും സ്വന്തമാക്കാം; കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ഡിസംബർ 18ന് പരസ്യലേലത്തിന്

Janayugom Webdesk
December 10, 2021 10:25 am

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാര്‍’ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം. കാണിക്കയായി ലഭിച്ച ‘ഥാര്‍’ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബര്‍18 ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്കാണ് പരസ്യ ലേലം നടത്തുക. തുലാഭാരത്തിനുള്ള ചന്ദനം, വെളളി നിരക്കുക്കുകള്‍ കുറയ്ക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്. വാഹന വിപണിയില്‍ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍.
eng­lish summary;Mahindra Thar on dis­play for auc­tion on Decem­ber 18
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.