5 December 2024, Thursday
KSFE Galaxy Chits Banner 2

കാൾസൺ ലോകചാമ്പ്യന്‍

എന്‍ ആര്‍ അനില്‍കുമാര്‍
ദുബായ്
December 10, 2021 11:06 pm

യാൻ നെപ്പോമ്നിഷിയെ ഏകപക്ഷീയമായി തകർത്തുകൊണ്ട് നോർവേയുടെ മാഗ്നസ് കാൾസൺ തുടർച്ചയായി അഞ്ചാം തവണയും ലോക ചെസ് ചാമ്പ്യൻ കിരീടത്തിനര്‍ഹനായി. മൂന്ന് ഗെയിമുകള്‍ ബാക്കിനില്‍ക്കെ ഏഴര പോയിന്റ് കാള്‍സണ്‍ നേടിയപ്പോള്‍ മൂന്നര പോയിന്റാണ് നെപ്പോയ്ക്ക് നേടാനായത്.

മൊത്തം 17 കോടി രൂപയോളം വരുന്ന സമ്മാനത്തുകയുടെ 60 ശതമാനം കാൾസണ് ലഭിക്കും (10.2 കോടി രൂപ). നെപ്പോവിന് 40 ശതമാനവും (6.8 കോടി രൂപ) ലഭിക്കും. ക്ലാസിക്കൽ ചെസ്, റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ് എന്നീ 3 വിഭാഗങ്ങളിലും ഒരേ സമയം ലോകചാമ്പ്യൻ ആയിരിക്കുക എന്ന ബഹുമതിയുടെ ഉടമ കൂടിയാണ് കാൾസൺ. പതിനൊന്നാം ഗെയിമിലെ 23-ാം നീക്കത്തില്‍ പിഴവുണ്ടായ നെപ്പോയ്ക്ക് വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല.

2013 ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി പ്രഥമ ലോകകിരീടം ചൂടിയ മാഗ്നസ് പിന്നീട് 2014 ൽ ആനന്ദിനെതീരെ വിജയം ആവർത്തിച്ചു. 2016 ൽ സെർജി കര്യാക്കിനേയും(റഷ്യ) 2018 ൽ ഫാബിയോ കരുവാനയേയും (യുഎസ്) കീഴ്‌പ്പെടുത്തി അജയ്യനായി തുടർന്നു. 2020 ൽ നടക്കേണ്ടിയിരുന്ന ലോകചാമ്പ്യന്‍ഷിപ്പ് ഫൈനൽ കോവിഡ് മഹാമാരിമൂലം 2021 ലേക്ക് നീണ്ടുപോയി.
ലോക ചെസ് റേറ്റിങ്ങിൽ 2011 മുതൽ അദ്ദേഹം ഒന്നാം നമ്പർ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ചരിത്രവിജയത്തോടെ എക്കാലത്തെയും മഹാനായ ചെസ് താരം എന്ന ബഹുമതിക്ക് അവകാശവാദം മുന്നോട്ടുവെക്കുക കൂടിയാണ് ചെയ്യുന്നത്.

eng­lish sum­ma­ry; Carl­son is the world champion

you may also­like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.