19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 27, 2023
December 11, 2022
December 5, 2022
April 18, 2022
April 14, 2022
December 15, 2021
November 25, 2021
November 16, 2021
November 8, 2021

ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല: ആ​ശി​ഷ് മി​ശ്ര​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേസെടുത്തു

Janayugom Webdesk
ലഖ്നൗ
December 15, 2021 12:49 pm

ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ലേ​ക്കു വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​യ ല​ഖിം​പു​ർ ഖേ​രി അ​ക്ര​മം ആ​സൂ​ത്രി​ത​മെ​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി. മു​ഖ്യ പ്ര​തി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​നു​മാ​യ ആ​ശി​ഷ് മി​ശ്ര​യ്ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേസെടുത്തു.
കേ​സി​ലെ മ​റ്റ് 13 പ്ര​തി​ക​ൾ​ക്കെ​തി​രേ പു​തി​യ വ​കു​പ്പു​ക​ളും ചു​മ​ത്തിയതായാണ് റിപ്പോര്‍ട്ട്. നാ​ലു ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​ക്ര​മം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ആ​ശി​ഷ് മി​ശ്ര ഉ​ൾ​പ്പെ​ടെ 13 പ്ര​തി​ക​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മം, ക​ലാ​പം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ക​ലാ​പം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​ണം. നേ​ര​ത്തെ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞ ‘അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ്’ എ​ന്ന കാ​ര​ണം മാ​റ്റി എ​ഴു​ത​ണ​മെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ വി​ദ്യാ​റാം ദി​വാ​ക​ർ മ​ജി​സ്ട്രേ​റ്റി​നു ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ആവശ്യപ്പെട്ടു.

കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ മൂ​ന്നി​നു ല​ഖിം​പു​ർ ഖേ​രി​യി​ലെ ഭൂ​ൽ​ഗ​ഡി​യി​ൽ യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്ക് ആ​ശി​ഷ് മി​ശ്ര​യു​ടെ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നാ​ലു ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ടു. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ട​ക്കം മ​റ്റു നാ​ലു​പേ​രും കൊല്ലപ്പെട്ടു.

eng­lish sum­ma­ry; Lakhim­pur Kheri massacre

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.