5 January 2025, Sunday
KSFE Galaxy Chits Banner 2

പ്രധാനമന്ത്രി ആവാസ്‌ യോജന: കേന്ദ്രത്തേക്കാൾ കൂടുതൽ മുടക്കി കേരളം

Janayugom Webdesk
തിരുവനന്തപുരം
December 16, 2021 10:45 am

കേരളത്തിൽ പ്രധാനമന്ത്രി ആവാസ്‌ യോജന ഗ്രാമീൺ പദ്ധതിപ്രകാരം ഇതുവരെയായി 18817 വീടുകളുടെ നിർമാണം പൂർത്തിയായെന്ന് കേന്ദ്രസഹമന്ത്രി സാധ്വി നിരജ്‌ഞൻ ജ്യോതി രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ അറിയിച്ചു. പദ്ധതിക്കായി 24832.57 കോടി രൂപ വിനിയോഗിച്ചു.

ഇതിൽ കേന്ദ്രവിഹിതം 12190.22 കോടി. 12642.35 കോടി രൂപ സംസ്ഥാന വിഹിതം. 2016 മാർച്ചിൽ പദ്ധതി ആരംഭിച്ചതു മുതൽ 22523 വീടുകളുടെ നിർമാണത്തിന്‌ അനുമതി നൽകിയി. ആകെ 41353.53 കോടിപദ്ധതിക്കായി നീക്കിവച്ചു.

കൂടുതൽ വീടുകൾ പൂർത്തീകരിച്ചത്‌ തിരുവനന്തപുരത്താണ്‌ 3128. കൊല്ലം1641, ആലപ്പുഴ836, പത്തനംതിട്ട 836, കോട്ടയം 622, ഇടുക്കി 801, എറണാകുളം 810, തൃശൂർ 1772, മലപ്പുറം2462, പാലക്കാട്‌ 2323, വയനാട്‌ 937, കോഴിക്കോട്‌ 1273, കണ്ണൂർ717, കാസർകോഡ്‌ 659.

Eng­lish Sumamry:Pradhan Mantri Awas Yojana: Ker­ala spends more than the Center

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.