30 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 9, 2023
January 27, 2023
January 10, 2023
January 6, 2023
April 28, 2022
December 19, 2021
December 1, 2021

പെെലറ്റുമാർ സ്വയം ചികിത്സിക്കരുതെന്ന് ഡിജിസിഎ

Janayugom Webdesk
ചെന്നെെ
December 19, 2021 10:24 pm

പെെലറ്റുമാർ സ്വയം ചികിത്സിക്കുന്നത് ഒഴിവാക്കണമെന്ന് ഡിജിസിഎ. ഇന്റർനെറ്റിൽ നിന്ന് മരുന്നിനെക്കുറിച്ചും സ്വയം ചികിത്സയെക്കുറിച്ചുമൊക്കെ അറിവ് ലഭിക്കുമെങ്കിലും, ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകുന്നില്ല. പല മരുന്നുകളും പൈലറ്റുമാരുടെ കാര്യക്ഷമതയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും ബാധിക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനയാത്രയ്ക്കിടയില്‍ പൈലറ്റുമാരില്‍ നിന്ന് തെറ്റായ തീരുമാനമുണ്ടാകുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. 

1990 മുതൽ 2005 വരെ, വ്യോമയാന അപകടങ്ങളിൽ ഉൾപ്പെട്ട 5,231 പൈലറ്റുമാരിൽ 467 പൈലറ്റുമാരും നിരോധിത മരുന്നുകളോ കുറിപ്പടികൾ ഇല്ലാത്ത മരുന്നുകളോ കഴിച്ചതായി ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ (എഫ്എഎ) റിപ്പോർട്ടിൽ പറയുന്നു. 1994ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ 14,000 പൈലറ്റുമാർ ഇത്തരത്തിൽ നിരോധിത മരുന്നുകൾ കഴിച്ച് ഫ്ലെെറ്റ് ഡ്യൂട്ടി നിർവഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പല പെെലറ്റുമാരും ആരോഗ്യപരമായി അയോഗ്യരാക്കപ്പെടുമോ എന്ന ഭയം മൂലം സ്വയം ചികിത്സിക്കാൻ ഒരുങ്ങുന്നുണ്ട്. ഇത് ജോലിയുടെ കാര്യക്ഷമതയെ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു.
eng­lish summary;DGCA warns pilots not to treat themselves
you may also like this video;

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.