മ്യാന്മാറിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ 30ലേറെ പേര് മരിച്ചു. കയയിലാണ് സംഭവം നടന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സൈന്യമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന അറിയിച്ചു. കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിക്കുകയായിരുന്നു. അതേസമയം, ആയുധങ്ങളുമായെത്തിയ ഒരു സംഘം ഭീകരരെ വെടിവെച്ചുകൊന്നതായാണ് മ്യാന്മാര് സൈന്യം പ്രതികരിച്ചത്. ഇവര്‍ പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാന്മര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്ന് സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.
English Summary: Massacre in Myanmar on Christmas Day: Army kills more than 30 women and children
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.