കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ തുടരന്വേഷണത്തിന് ആവശ്യപ്പെട്ട് പൊലീസ്. ഇത് സംബന്ധിച്ചുള്ള അപേക്ഷ പൊലീസ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തുടരന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നത്. നിലവിലെ കേസിൽ ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി സമയം നീട്ടി നൽകുകയായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ സമീപദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. കഴിഞ്ഞ ദിവസമാണ് ദിലീപിനെതിരേ ഗുരുതര ആരോപണങ്ങൾ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ ഉന്നയിച്ചത്. പൾസർ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമാണെന്നുമായിരുന്നും ആരോപണം. ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നും ഇതിന്റെ തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടിരുന്നു. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ നടത്തിയത് ഗുരുതര വെളിപ്പെടുത്തലുകളാണെന്നും കേസിലെ പുതിയ വിവരങ്ങളാണെന്നും പ്രോസിക്യൂഷൻ പറയുന്നു. അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.
English Summary: Actress assault case: Police demand further probe against Dileep over controversial statement
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.