22 December 2024, Sunday
KSFE Galaxy Chits Banner 2

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് കേളികൊട്ട്: തീയതി ഇന്ന് പ്രഖ്യാപിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2022 1:09 pm

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് 3.30‑ന് ഇത് സംബന്ധിച്ച് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തില്‍.

വിവിധ ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ നിയന്ത്രണങ്ങളും വോട്ടെടുപ്പ് പ്രക്രിയകളും ഇന്ന് കമ്മീഷന്‍ പ്രഖ്യാപിക്കും. 403 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ ആറു മുതല്‍ എട്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. പഞ്ചാബില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളും മണിപ്പൂരില്‍ രണ്ട് ഘട്ടമായിട്ടും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് വിലയിരുത്തല്‍.

ഗോവയിലും ഉത്തരാഖണ്ഡലും ഒറ്റ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒരു പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. അതേ സമയം പ്രചാരണങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായും കമ്മീഷന്‍ സര്‍വകക്ഷി യോഗത്തിന് ശേഷം പറയുകയുണ്ടായി.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Play for elec­tion in five states: Date to be announced today

You maya also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.