19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
July 15, 2024
March 6, 2024
March 2, 2024
February 28, 2024
December 7, 2023

എസ് പിക്കെതിരെ വധഭീഷണി: ദിലീപിനെതിരെ പുതിയ കേസ് ചുമത്തി

Janayugom Webdesk
കൊച്ചി
January 9, 2022 2:36 pm

അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിനെതിരെ പുതിയ കേസ് ചുമത്തി. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് ചുമത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും ‘എസ്.പി കെ.എസ് സുദർശന്‍റെ കൈ വെട്ടണം’ എന്ന് പറഞ്ഞതായും ബാ​ല​ച​ന്ദ്ര​കു​മാ​ർ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാ​ല​ച​ന്ദ്ര​കു​മാ​ർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് നടപടി.ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ൻ പൊലീസ് തീ​രു​മാ​നിച്ചിരുന്നു. ബാ​ല​ച​ന്ദ്ര​കു​മാ​ർ, പ്ര​തി​ക​ളാ​യ പ​ൾ​സ​ർ സു​നി, ന​ട​ൻ ദി​ലീ​പ് എ​ന്നി​വരെ വൈകാതെ ചോ​ദ്യം ചെയ്യും.
ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി, ഈ ​മാ​സം 12ന് ​ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് അ​യ​ച്ചിരുന്നു. ആ​രോ​പ​ണ​ങ്ങ​ളി​ലെ തെ​ളി​വു​ക​ൾ ശേഖരിക്കും.

Eng­lish Sum­ma­ry: Death threat against SP: A new case has been filed against Dileep

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.