8 May 2024, Wednesday

Related news

May 2, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024

പൊലീസുകാർക്കെതിരായ ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Janayugom Webdesk
കൊച്ചി / ആലുവ
January 14, 2022 8:48 am

പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ ഇന്നലെ ക്രൈംബ്രാഞ്ച് നടത്തിയ ഏഴു മണിക്കൂര്‍ നീണ്ട റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ അടക്കം ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പേരിലായിരുന്നു പരിശോധന. ഈ വിഷയം നിലനില്‍ക്കെയാണ് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. 

ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്. ഗൂഢാലോചന കേസിൽ പ്രതികളായ ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും.കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.
Eng­lish summary;high court to con­sid­er dileep bail appli­ca­tion on today
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.