3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 1, 2025
December 28, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024
October 14, 2024
October 4, 2024
September 25, 2024
September 16, 2024

സീറ്റ് നിഷേധിച്ചു; പാർട്ടി ഓഫീസിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് നേതാവ്

Janayugom Webdesk
ലഖ്നൗ
January 16, 2022 7:51 pm

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സമാജ് വാദി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ നേതാവിന്റെ ആത്മഹത്യാ ശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. അലിഗഢിലെ നേതാവായ ആദിത്യ താക്കൂറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സമാജ് വാദി പാർട്ടി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക 13ന് പുറത്തിറക്കിയിരുന്നു. ലഖ്നൗവിലെ വിക്രമാദിത്യ മാർഗിലെ പാർട്ടി ആസ്ഥാനത്തിന് മുമ്പിൽ ഞായറാഴ്ച രാവിലെയായിരുന്നു നേതാവിന്റെ ആത്മഹത്യ ശ്രമം. പാർട്ടി ഓഫീസിന് മുമ്പിലെത്തിയ ആദിത്യ താക്കൂർ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തൻ ശ്രമിച്ചു. പാർട്ടി പ്രവർത്തകരും പൊലീസും ചേർന്നാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ അവഗണിച്ച് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകിയെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും മത്സരിക്കാൻ അവസരം നൽകിയില്ലെന്നും ആദിത്യ താക്കൂർ ആരോപിച്ചു. ഛരാ മണ്ഡലത്തിൽ ആദിത്യ താക്കൂറിനെ സ്ഥാനാർത്ഥിയാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പട്ടിക പ്രഖ്യാപിച്ചപ്പോൾ താക്കൂർ പുറത്തായി.

eng­lish sum­ma­ry; The leader tried to com­mit sui­cide by set­ting him­self on fire in front of the par­ty office

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.