19 December 2024, Thursday
KSFE Galaxy Chits Banner 2

കുറ്റവിമുക്തനായിരിക്കാം: എന്നാലും ഫ്രാങ്കോയ്ക്ക് ചുമതലകൾ നൽകരുതെന്ന് കന്യാസ്ത്രീകള്‍

Janayugom Webdesk
കൊച്ചി
January 16, 2022 9:54 pm

കോടതി കുറ്റവിമുക്തനാക്കി എന്നുകരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മറ്റു ചുമതലകൾ നൽകരുതെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം. ചുമതലകൾ നൽകിയാൽ അത് കത്തോലിക്കാ സഭയുടെ വിനാശത്തിന് തന്നെ ഇടയാക്കുമെന്ന ആശങ്ക സംഘടന പങ്കുവച്ചു. കേസിൽ അപ്പീൽ പോകുമെന്നും കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

കർദ്ദിനാളിന്റെ മൊഴി സംബന്ധിച്ച് അദ്ദേഹം മനഃസാക്ഷിയോട് ചോദിക്കട്ടെ. കേസ് പൂർണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ താമസിപ്പിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ഫ്രാങ്കോ മുളയ്ക്കൽ തിരിച്ച് ചുമതലകളിലേക്ക് എത്താനുള്ള നീക്കം നടത്തുന്നു എന്ന വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് എസ് ഒ എസ് ആശങ്ക പങ്കുവച്ചത്. വിക്ടിം പ്രൊട്ടക്ഷൻ ആക്ടിന്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് ഇരയായിട്ടുള്ള കന്യാസ്ത്രീയ്ക്ക് കുറവിലങ്ങാട് മഠത്തിൽ താമസിക്കാൻ സാധിച്ചത്. എന്നാൽ വിചാരണക്കോടതി വിധി പറഞ്ഞു എന്നുകരുതി കന്യാസ്ത്രീകളെ മഠത്തിൽ നിന്ന് സ്ഥലം മാറ്റുകയോ മറ്റു കാര്യങ്ങളോ ഒന്നും ഉണ്ടാകാൻ പാടില്ല. സഭാ നേതൃത്വം ഇക്കാര്യങ്ങൾ ഉറപ്പാക്കണം.

കേസിൽ ഹൈക്കോടതിൽ അപ്പീൽ പോകും. ഹൈക്കോടതിയും തള്ളിക്കളഞ്ഞാൽ സുപ്രീം കോടതി വരെ പോകാവുന്ന കേസാണ്. അതുകൊണ്ട് കേസിന്റെ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരണം. കുറവിലങ്ങാട് പള്ളിയിൽ വെച്ചാണ് പാലാ ബിഷപ്പിനെ കാണുന്നത്. വിഷയം മുഴുവൻ കേട്ടു. മേലധികാരിയോട് ഇക്കാര്യം പറയാൻ അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകൾ കർദ്ദിനാളിനെ വന്ന് കണ്ടതെന്ന് ഫാ. അഗസ്റ്റിന്‍ പറഞ്ഞു.

Eng­lish Sum­ma­ry: May be he is acquit­ted; but dont give duties to him: Nuns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.