7 January 2025, Tuesday
KSFE Galaxy Chits Banner 2

ശ്രീകാന്ത് വെട്ടിയാറിനെതിരെ വീണ്ടും മീടൂ ആരോപണം: അമ്മയ്ക്ക് ഭ്രാന്തെന്ന് പറഞ്ഞ് അടുത്തു! ബോഡി ഷെയിമിങ്ങിനെ വിമര്‍ശിക്കുന്നയാളുടെ ചിന്താഗതി വളരെ വൃത്തികെട്ടതെന്ന് ആരോപണം

Janayugom Webdesk
തിരുവനന്തപുരം
January 17, 2022 8:53 am

സോഷ്യൽ മീഡിയ താരവും ചലച്ചിത്ര നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ രണ്ടാമതും #MeToo ആരോപണം. വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് (Women Against Sex­u­al Harass­ment ) എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് വന്നത്.
ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ശ്രീകാന്ത് വെട്ടിയാറിന് ബന്ധമുണ്ടായിരുന്നെന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ ആരോപിച്ചു.

 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

 

ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച്‌ എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് .പലരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത് . വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍ .
പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ചോദിക്കാതെ തന്നെ അയാള്‍ കടയില്‍ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളില്‍ ‘ഇങ്ങോട്ടു’ എന്നോട് പ്രണയമാണെന്നും പറഞ്ഞു . ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതില്‍ സാധാരണ രീതിയില്‍ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തില്‍ ‘ഇങ്ങോട്ടു’ എന്ന് പറയാന്‍ കാരണം അയാള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികളും വളച്ചൊടിച്ചു സ്വാര്‍ത്ഥ ലാഭത്തിനു കള്ളങ്ങള്‍ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു manip­u­la­tor ആയത് കൊണ്ടാണ് .
ഞാനുമായി ഇഷ്ടത്തില്‍ ആണെന്ന് അയാള്‍ പറയുന്ന സമയത്തു ഒരു ലേഡി ലൈവില്‍ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിത്തുടങ്ങിയത് . അത് ചോദിച്ചപ്പോള്‍ വളരെ നല്ലപിള്ള ചമയുകയും (behind the sto­ry ഒത്തിരി twist­ed ആണ് ) ‘ഗ്യാസ്‌ലൈറ്റിംഗ് ’ ആറ്റിട്യൂട് കാണിച്ചു തുടങ്ങുകയും ചെയ്തു .വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞു ‚അമ്മയ്ക്ക് ‘ഭ്രാന്ത് ’ (അയാള്‍ ഉപയോഗിച്ച വാക്ക് ) ‚ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് സിമ്പതി നേടാന്‍ തുടങ്ങി. വീഡിയോ ഷൂട്ടിന് കാശ് ഇല്ല എന്ന് സ്ഥിരം പറയുകയും അങ്ങോട്ടു ഞാന്‍ കാശ് കൊടുക്കുകയുമുണ്ടായി.
ചിലപ്പോള്‍ നേരിട്ട് എന്നോട് കാശ് താ എന്ന് പറയുകയും അല്ലാത്ത അവസരങ്ങളില്‍ manip­u­late ചെയ്ത് ഞാനായി കൊടുക്കാന്‍ നിര്‍ബന്ധിത ആകപ്പെടുകയും ഉണ്ടായി.കാരണം ’ എന്ത് ചെയ്യുന്നു’ എന്ന് casu­al ആയി ചോദിച്ചാല്‍ പോലും ‘വേറേ ആള്‍ക്കാരോട് കാശ് കടം ചോദിക്കുകയാണ് ’ എന്ന് സ്ഥിരം പറഞ്ഞ് അയാളില്‍ sym­pa­thy cre­ate ചെയ്തു .ഇതിനൊക്കെയും അയാള്‍ ഉപയോഗിച്ചിരുന്ന ട്രാക്ക് പ്രണയം എന്നുള്ളതാണ് .ഒരു അവസരത്തില്‍ അയാളുടെ ടീമില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ടു ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ആണ് മനസിലായത് പല കാര്യങ്ങള്‍ കൊണ്ട് ഷൂട്ടിന് വെറും തുച്ഛമായ ക്യാഷ് ആണ് ചിലവാകുന്നത് എന്നും വാങ്ങുന്ന ക്യാഷ് എല്ലാം സ്വന്ത അധികച്ചിലവുകള്‍ക്കായും , മറ്റ്‌ സ്ത്രീകള്‍ക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് .
ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോണ്‍ സെക്സിനു നിര്‍ബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കോള്‍ കട്ട് ചെയ്യുകയും വേണ്ടി വന്നു.ഞാന്‍ മാത്രം ആണ് പാര്‍ട്ണര്‍ എന്നുള്ള രീതിയില്‍ പല കാര്യങ്ങള്‍ക്കും ഇയാള് ഫോഴ്സ് ചെയ്യുകയും എന്നാല്‍ നേരത്തെ ഉണ്ടായ സംശയത്താല്‍ അതെല്ലാം ഞാന്‍ deny ചെയ്യുകയും ഉണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും ‘പല സ്ത്രീ ബന്ധങ്ങള്‍ ’ തുടരുന്നു എന്നെല്ലാം വൈകി ആണ് മനസിലായത് . ഇതെല്ലാം ചോദിക്കുമ്ബോള്‍ മാനിപുലേഷന്‍ പതിവായി .
സ്ത്രീപക്ഷ ‚പുരോഗമന സിനിമ എടുക്കുന്ന ഉന്നതരായ പലരും അവരുടെ ഫാമിലിയും തന്നെ fol­low ചെയ്യുന്നവരാണെന്നും , ഫ്രണ്ട്‌സ് ആണെന്നും അയാള്‍ എന്ത് ചെയ്താലും ഉണ്ടാക്കി എടുത്ത ഈ ‘പാവം’ ഇമേജില്‍ അയാള്‍ മുന്‍പോട്ടു പോകുമെന്നും അയാള്‍ക്കുറപ്പുണ്ടായിരുന്നു ‚അത് പലപ്പൊഴായി പറഞ്ഞിട്ടും ഉണ്ട്. ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന ‘നവോഥാന നേതാവ് ’ എന്ന് സ്വയം വിശ്വസിക്കുന്ന ഇയാള്‍ നേരിട്ട് എന്നോട് ‘ബ്യൂട്ടിഫുള്‍’ ‚’ sexy ’ എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങള്‍ ഒക്കെ പുറത്തായപ്പോള്‍ വേറെ പലരോടും ‘കണ്ടാല് ഭീകരജീവി ’ ആണെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പറയാന്‍ തുടങ്ങി.
ഇയാള്‍ എന്നോട് ചെയ്ത men­tal & emo­tion­al abuse നു കയ്യും കണക്കും ഇല്ല . ഇയാളുടെ വാക്കുകളും പ്രവര്‍ത്തികളും കണ്ടു പുരോഗമനം പറഞ്ഞു നടക്കുന്ന ആള്‍ തന്നെയാണോ എന്ന് shocked ആയിപോയി .അയാളുടെ ടീമിലെ ആള്‍ക്കാരുടെ സിനിമ അവസരങ്ങള്‍ ഇയാള്‍ കളഞ്ഞിട്ടുണ്ട് .നമ്മള്‍ അയക്കാത്ത മെസ്സേജുകള്‍ നമ്മള്‍ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത് . (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോണ്‍ നമ്ബര് ഉപയോഗിച്ചു അയാള്‍ തന്നെ cre­ate ചെയ്ത മെസ്സേജ് ആയിരിക്കാം ‚ഇല്ലേല്‍ വേറെ സ്ത്രീകള്‍ അയച്ച മെസ്സേജ് നമ്മുടെ പേരില്‍ fake ചെയ്ത് കാണിക്കും ) .
സ്ത്രീകളെ കുറിച്ച്‌ വളരെ മോശമായി അയാള്‍ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകള്‍ ഉണ്ട് . തെളിവ് ചോദിച്ചു വരുന്നവരോടും അല്ലാത്തവരോടും കൂടി ഒരു വാക്ക് . ഇവിടെ ഞാന്‍ ആണ് ശെരി , ഞാന്‍ മാത്രം ആണ് ശെരിയെന്ന് കൃത്യമായ ബോധമുണ്ട് .
എന്ന്
പലരില്‍ ഒരാള്‍ .

Eng­lish Sum­ma­ry: metoo against Sreekanth vet­ti­yar again

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.