5 May 2024, Sunday

Related news

May 5, 2024
May 4, 2024
May 3, 2024
May 3, 2024
April 29, 2024
April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 31, 2024

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; പ്രതിക്കായി തെരച്ചിൽ തുടരുന്നു

Janayugom Webdesk
കൊ​ച്ചി
January 17, 2022 2:40 pm

ന​ഗ​ര​ത്തി​ല്‍ കൈ​ക്കു താ​ഴെ മു​റി​വേ​റ്റു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നു പൊ​ലീ​സ്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ന​ട​രാ​ജ​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​രാ​ജ​നൊ​പ്പം തെ​രു​വി​ൽ കി​ട​ന്നു​റ​ങ്ങാ​റു​ള്ള ഒ​രാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അപ്രത്യക്ഷനായിട്ടുണ്ട്.

ഏ​ക​ദേ​ശം 55 വ​യ​സ് തോ​ന്നി​ക്കു​ന്ന ​ന​ട​രാ​ജ​നെ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ ക​ട​വ​ന്ത്ര ഒ​ലീ​വ് ട​വ​റി​നു മു​ന്നി​ലാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്നു നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി ഇ​യാ​ളെ ഉ​ട​ന്‍ ക​ട​വ​ന്ത്ര ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ക്ഷ​ത്തി​നു താ​ഴെ ആ​ഴ​ത്തി​ലാ​ണ് മുറിവേറ്റിരിക്കുന്നത്.

ന​ട​രാ​ജന്റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ര​ക്തം വാ​ര്‍​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ഗ​ര​ത്തി​ല്‍ ആ​ക്രി​ക്ക​ച്ച​വ​ടം ന​ട​ത്തി​യും ലോ​ട്ട​റി വി​റ്റു​മാ​യി​രു​ന്നു ഇ​യാ​ള്‍ ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. തെ​രു​വി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ക്കം. ഇ​യാ​ള്‍​ക്കൊ​പ്പം അ​ന്തി​യു​റ​ങ്ങാ​റു​ള്ള ചി​ല​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ന​ട​രാ​ജന്റെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്നു ന​ട​ക്കും. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ​ശേ​ഷ​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ​വെ​ന്നും പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും എ​റ​ണാ​കു​ളം സൗ​ത്ത് അ​സി. പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ വൈ ​നി​സാ​മു​ദീ​ന്‍ പറഞ്ഞു.

eng­lish sum­ma­ry; Tamil Nadu native killed in road mishap; The search for the cul­prit continues

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.