22 December 2024, Sunday
KSFE Galaxy Chits Banner 2

ഷാ​ന്‍ നേ​രി​ട്ട​ത് ക്രൂ​ര​പീ​ഡ​നം; പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

Janayugom Webdesk
കോ​ട്ട​യം
January 18, 2022 8:44 am

യു​വാ​വി​നെ ഗു​ണ്ടാ​നേ​താ​വ് ത​ല്ലി​ക്കൊ​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലി​ട്ട സംഭവത്തില്‍ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. മ​ര​ണ​ത്തി​ന് മു​ന്‍​പ് ഷാ​ന്‍ നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​ന​ങ്ങ​ളാ​ണെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം — ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഷാ​ന്‍ മ​ര്‍ദ്ദ​നം നേ​രി​ട്ടു. ന​ഗ്ന​നാ​ക്കി​യാ​ണ് മ​ര്‍ദ്ദി​ച്ച​ത്. ക​ണ്ണി​ല്‍ വി​ര​ലു​ക​ള്‍​കൊ​ണ്ട് ആ​ഞ്ഞു​കു​ത്തു​ക​യും ചെ​യ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാനിന്റെ ശ​രീ​ര​ത്തി​ൽ മ​ര്‍​ദ്ദ​ന​ത്തിന്റെ 38 അ​ട​യാ​ള​ങ്ങ​ള്‍ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഷാനിനെ മ​ർദ്ദി​ച്ച​ത് കാ​പ്പി​വ​ടി കൊ​ണ്ടാ​ണെ​ന്നാ​ണ് പ്ര​തി ജോ​മോ​ന്‍ പൊ​ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. ഷാ​ന്‍ മ​രി​ച്ച​ത് ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം മൂ​ല​മെ​ന്നും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിൽ പറയുന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സി​ൽ പ്ര​തി​യാ​യ ജോ​മോ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഷാ​നി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി​യ​ത്. എ​ന്നാ​ൽ പു​ല​ർ​ച്ച​യോ​ടെ ഷാനിന്റെ മൃ​ത​ദേ​ഹ​വു​മാ​യി ജോ​മോ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എത്തുകയായിരുന്നു.

eng­lish sum­ma­ry; Bru­tal tor­ture by Shane; Out of post mortem report

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.