24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 16, 2024
June 28, 2024
June 27, 2024
November 17, 2023
October 26, 2023
September 1, 2023
August 14, 2023
August 12, 2023
August 4, 2023
July 20, 2023

നാളികേരത്തിന്റെ മൂല്യവർധിത സംരംഭങ്ങൾ വികസിപ്പിക്കണം: കൃഷിമന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
January 18, 2022 10:15 pm

നാളികേരത്തിന്റെ മൂല്യവർധിത സംരംഭങ്ങൾക്ക് വൻ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്നും ഈ മേഖലയിലെ കർഷകരുടെ വരുമാന വർധനവിനായി ഇത്തരം സംരംഭങ്ങൾ എല്ലാ പഞ്ചായത്തുകളിലും ഉണ്ടാകണമെന്നും കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം കൃഷിഭവൻ പരിധിയിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നു വർഷങ്ങളിലായി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്കായി 76 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മൂന്നു വർഷം കഴിഞ്ഞാലും പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മുന്നോട്ടുപോകണം. നാളികേരാധിഷ്ഠിത സംരംഭകത്വ യൂണിറ്റുകൾ ആദ്യവർഷം തന്നെ ആരംഭിക്കുകയും വേണം. ഉരുക്കു വെളിച്ചെണ്ണ, തേങ്ങാപ്പാൽ പൊടി, കോക്കനട്ട് ചിപ്സ് തുടങ്ങി നൂറിലധികം ഉല്പന്നങ്ങൾ നാളികേരത്തിൽ നിന്നും ഉണ്ടാക്കാം. ഇവ ബ്രാൻഡ് ചെയ്ത് പ്രാദേശിക വിപണിയിൽ എത്തിക്കണം. വൻകിട കമ്പനികളുടെ കൃത്രിമ ഉല്പന്നങ്ങളെക്കാൾ എന്തുകൊണ്ടും ഗുണമേന്മയുള്ള തനത് പ്രാദേശിക ഉല്പന്നങ്ങൾ പ്രചരിപ്പിക്കുവാനും കേര സമിതി പോലുള്ള കൂട്ടായ്മകൾക്ക് കഴിയണമെന്ന് മന്ത്രി സൂചിപ്പിച്ചു.കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം എന്നീ വാർഡുകളിലെ 250 ഹെക്ടർ സ്ഥലത്താണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങിൻ തടം തുറക്കൽ, പുതയിടൽ,ജലസേചനം, പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവ വള നിർമ്മാണ യൂണിറ്റ്, ജൈവ കീടനാശിനികളുടെ വിതരണം, ഇടവിളകൃഷി എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും കേര ഗ്രാമ പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. പദ്ധതി അധിഷ്ഠിത മൂല്യവർധിത സംരംഭങ്ങളുടെ ആരംഭത്തിനായി അ‍ഞ്ച് ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുത്തി തെങ്ങോലയിൽ നിന്നും സ്ട്രോ നിർമ്മാണത്തിനുള്ള പദ്ധതിയാണ് കഴക്കൂട്ടം കേരസമിതി ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായിരുന്നു. ചന്തവിള വാർഡ് കൗൺസിലർ ബിനു എം ചടങ്ങിന് സ്വാഗതം പറഞ്ഞു. മികച്ച കർഷകനായ ഗണപതി പോറ്റിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു സൈമൺ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൃഷി അഡീഷണൽ ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ പദ്ധതി വിശദീകരണം നടത്തി. കഴക്കൂട്ടം കൃഷി ഓഫീസർ ദീപ എസ് ചടങ്ങിൽ നന്ദി പറഞ്ഞു.
eng­lish summary;Coconut val­ue-added ini­tia­tives should be devel­oped: Agri­cul­ture Min­is­ter P Prasad
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.