19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് വ്യാപനം രൂക്ഷം: കര്‍ശന ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 19, 2022 11:24 am

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്നു മന്ത്രി സഭാ യോഗം. രണ്ടാം തരം​ഗത്തെ അപേക്ഷിച്ച് നിലവിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും കർശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശമാക്കേണ്ടി വരും എന്നാണ് യോ​ഗത്തിന്റെ വിലയിരുത്തൽ.
നിയന്ത്രണം സംബന്ധിച്ച് നാളെ അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ സൗകര്യം ആവശ്യത്തിന് ഉണ്ടെന്നും സർക്കാർ അറിയിച്ചു. അമേരിക്കയിൽ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് യോ​ഗത്തിൽ പങ്കെടുത്തത്.

Eng­lish Sum­ma­ry:  covid spreads: CM urges stern vigilance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.