22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 27, 2024
October 25, 2024
October 23, 2024
October 11, 2024
July 2, 2024
May 19, 2024
May 10, 2024
February 28, 2024
February 25, 2024

യുപിയില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിനല്‍കി എസ്‌പി- ആര്‍എല്‍ഡി തെരഞ്ഞെടുപ്പ് സഖ്യത്തിലേത്ത്

Janayugom Webdesk
ലഖ്നൗ
January 19, 2022 12:00 pm

ഉത്തര്‍പ്രദേശില്‍ ബിജെപിക്കും ആദിത്യനാഥിനും കനത്ത വെല്ലിവിളി തീര്‍ത്ത് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി അഖിലേഷ് യാദവിന്റെ എസ്പിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്നു.

കര്‍ഷക സമരത്തിന് നല്‍കിയ തുറന്ന പിന്തുണയോടെ ജയന്തിന് പടിഞ്ഞാറന്‍ യു.പിയിലെ രാഷ്ട്രീയത്തില്‍ സ്ഥാനമുറച്ചു. സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകള്‍ പശ്ചിമ യുപിയില്‍ വേദി നല്‍കിയ ഏക രാഷ്ട്രീയ നേതാവ് ജയന്തായിരുന്നു. അഖിലേഷുമായി സഖ്യമുണ്ടാക്കിയതോടെ രാഷ്ട്രീയ ലോക്ദളിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്വാധീനമുറച്ചു.

ബിജെപിയുടെ വര്‍ഗീയ കാര്‍ഡ് ഇത്തവണ തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന് ആവര്‍ത്തിക്കുന്ന ജയന്ത്, കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ചവരിലേറെയും ഇക്കുറി സമാജ് വാദി പാര്‍ട്ടി സഖ്യത്തിനൊപ്പമാണെന്ന് അവകാശപ്പെടുന്നു.കര്‍ഷക സമരം, ജാട്ട്-മുസ്ലീം വോട്ട് ബാങ്കുകളില്‍ ഉണ്ടായ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ സങ്കീര്‍ണമായ പശ്ചിമ യു.പിയിലെ തിരഞ്ഞെടുപ്പ് ഭരണ‑പ്രതിപക്ഷങ്ങള്‍ക്ക് ഒരു പോലെ അഭിമാന വിഷയമാണ്.

ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത് ഈ മേഖലയിലാണ്. 2017‑ല്‍ ഈ മേഖലയിലെ 80 മണ്ഡലങ്ങളില്‍ 58 മണ്ഡലങ്ങള്‍ നേടിയത് ബി.ജെ.പിയാണ്. ജാട്ട് വോട്ടുകളുടെ പിന്തുണ ഉറപ്പിച്ചാണ് ബി.ജെ.പി ഈ നേട്ടമുണ്ടാക്കിയത്. എന്നാല്‍ ഇക്കുറി ബി.ജെ.പിയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും കൈകോര്‍ക്കാനെടുത്ത തീരുമാനം ഈ വോട്ടൊഴുക്കിനെ മാറ്റുമെന്നാണ്പ്രതീക്ഷ.

2017‑ലെ ജനവിധി ഇത്തവണ മാറ്റിയെഴുതാന്‍ എസ്.പി.-ആര്‍.എല്‍.ഡി. സഖ്യത്തിന് കഴിയുമെന്നു വിലയിരുത്തുന്നു. സഖ്യമുണ്ടാക്കാന്‍ അഖിലേഷ് യാദവിനൊപ്പം പരിശ്രമിച്ച ജയന്ത് ചൗധരിയുടെ നീക്കവും ഈ പ്രതീക്ഷയിലാണ്. അച്ഛന്‍ അജിത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് 2021‑ലാണ് ജയന്ത് ചൗധരി ആര്‍.എല്‍.ഡിയുടെ നേതൃത്വം ഏറ്റെടുത്തത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ജയന്തും അക്കാദമിക് രംഗത്ത് മികവ് കാട്ടിയതിന് ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. അച്ഛന്‍ 1960 കളില്‍ അമേരിക്കയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായിരുന്നെങ്കില്‍ മകന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദധാരി.

തുടര്‍ന്ന് ഒരു ബഹുരാഷട്ര കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് രാഷ്ട്രീയ വഴി തിരഞ്ഞത്. ജോലി രാജിവെച്ച കാര്യം അച്ഛനോട് പറയാതെയാണ് 2004‑ല്‍ ജയന്ത് നാട്ടിലേക്ക് മടങ്ങിയത്. വിവരമറിഞ്ഞ അജിത് സിങ് ദേഷ്യപ്പെട്ടു.

എന്നാല്‍ പിന്തിരിയാന്‍ തയ്യാറാകാതെ ആഗ്രഹത്തെ പിന്തുടര്‍ന്ന ജയന്ത് 2009‑ല്‍ മഥുര മണ്ഡലത്തില്‍ നിന്ന് ആര്‍.
എല്‍ഡി സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിലുറച്ചു. 2021 മേയില്‍ അജിത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത ജയന്ത്, പ്രായോഗിക രാഷ്ട്രീയത്തിന്റെ പടികള്‍ പതുക്കെ കയറാന്‍ തുടങ്ങി.

Eng­lishs Sumam­ry: SP-RLD to form alliance with BJP in UP

You may also like this video:

iframe width=“560” height=“315” src=“https://www.youtube.com/embed/q203LzpZsN8” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.