19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 30, 2024
May 10, 2024
March 20, 2024
March 15, 2024
November 24, 2023
October 6, 2023
October 5, 2023
October 3, 2023
August 28, 2023
August 24, 2023

ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Janayugom Webdesk
ദോഹ
January 20, 2022 9:08 am

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ഇന്നലെ ആരംഭിച്ചു. ഫെബ്രുവരി 28 വരെയാണ് ടിക്കറ്റ് ബുക്കിങ്ങിന് അവസരം. ഗ്രൂപ്പ് മത്സരങ്ങള്‍ മാത്രമാണ് കുറഞ്ഞ നിരക്കില്‍ കാണാനാവുക. 70 ഡോളർ (ഏകദേശം അയ്യായിരം രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. റഷ്യയിലെ ലോകകപ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ടിക്കറ്റ് നിരക്ക്.

ആഗോള വിപണിയിൽ ഏറ്റവും വിലകുറവുള്ള കാറ്റഗറി മൂന്നിലെ ടിക്കറ്റുകളാണ് 5000 രൂപയ്ക്ക് ലഭിക്കുക. ഈ വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് റഷ്യൻ ലോകകപ്പിൽ 105 ഡോളർ ആയിരുന്നു വില. കാറ്റഗറി നാലിലെ ടിക്കറ്റുകൾ ഖത്തർ സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. വെറും 11 ഡോളറാണ് ഈ ടിക്കറ്റിന്റെ വില. ഫുട്‌ബോള്‍ മത്സരം കാണാനായി രണ്ട് ലക്ഷം പേര്‍ എത്തുമെന്ന് സംഘാടകരുടെ വിലയിരുത്തല്‍. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം കുറിച്ചിട്ടുള്ളത്. വിസകാര്‍ഡ് വഴി മാത്രമാവും ഖത്തറിലുള്ളവര്‍ക്ക് പേയ്‌മെന്റ്.

eng­lish sum­ma­ry; Qatar begins tick­et sales for the World Cup

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.