19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
November 28, 2024
November 18, 2024
October 22, 2024
October 17, 2024
September 24, 2024
July 10, 2024
June 19, 2024
May 30, 2024

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസ്

Janayugom Webdesk
മലപ്പുറം
January 25, 2022 3:12 pm

മലപ്പുറത്ത് വീണ്ടും 16കാരിയെ വിവാഹം കഴിച്ച കേസില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്.  കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.  ഒരു വര്‍ഷം മുമ്പാണ് വണ്ടൂര്‍ സ്വദേശിയായ യുവാവ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്. രഹസ്യമായി നടന്ന വിവാഹം ഇതുവരെ പുറത്ത് അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം അഡീഷണന്‍ ശിശു വികസന ഓഫീസര്‍ നല്‍കിയ വിവരത്തിന് അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വണ്ടൂര്‍ സ്വദേശിക്കും കുടുംബങ്ങള്‍ക്കുമൊപ്പം , പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ENGLISH SUMMARY:Child mar­riage again in Malap­pu­ram; Case against hus­band and girl’s relatives
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.