വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ കാഴ്ചകളെ നിറം മങ്ങാതെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ‘ട്രാവല്ബ്രഷ് വരയാത്ര’ ചിത്രപ്രദര്‍ശനം . വിപിന്‍ ഇരിട്ടി, ഷൈജു കെ മാലൂര്‍, ചന്ദ്രന് മൊട്ടമ്മല്‍ എന്നീ കലാകാരന്മാര് കേരളത്തിലൂടെ നടത്തിയ യാത്രയില്‍ സന്ദര്‍ശിച്ച ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണ് ചിത്രങ്ങളിലൂടെ പകര്‍ത്തിയിരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ കാസര്‍ഗോഡ് മാലിക് ദീനാര്‍ പള്ളി പകര്‍ത്തി കൊണ്ടാണ് യാത്ര ആരംഭിച്ചത്. കണ്ണൂര്‍ കോട്ട, വയനാട് ആദിവാസി പ്രദേശങ്ങള്‍, കോഴിക്കോട് മിഠായിത്തെരുവ്, ബേപ്പൂര്‍ ഉരുനിര്‍മാണം, മലപ്പുറം , നിലമ്പൂര്‍, തിരൂര്‍ തുടങ്ങിയ ചരിത്രപ്രാധാന്യ സ്ഥലങ്ങളെല്ലാം ഇവര്‍ ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതുവരെ വരക്കപ്പെട്ട മുപ്പതോളം പെയിന്റിങ്ങുകളുടെ പ്രദർശനമാണ് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത് .തത്സമയ രചനയോടൊപ്പം തന്നെ തെരുവോരങ്ങളില്‍ രചനകള്‍ പ്രദര്‍ശിപ്പിക്കുകയും കാഴ്ചക്കാരുമായും വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഭകളുമായും യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. രണ്ട് മാസംകൊണ്ട് ഇന്ത്യ മൊത്തം സഞ്ചരിച്ച് ഒട്ടുമിക്ക സ്ഥലങ്ങളും പകര്‍ത്തണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ചിത്രങ്ങളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് യാത്രയുടെ ചിലവുകള്‍ നിര്വഹിക്കുതെന്നും കലാകാരന്മാര് പറയുന്നു. പ്രദർശനം ഫെബ്രുവരി 4 വരെ ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.