കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത സൈനികരെ അടിയന്തരമായി പിരിച്ചുവിടുമെന്ന് യുഎസ്. കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സജീവ- ഡ്യൂട്ടിയിലുള്ള സേനാംഗങ്ങള്‍ക്കും കേഡറ്റുകള്‍ക്കുമാണ് ഉത്തരവ് ബാധകമാകുകയെന്ന് യുഎസ് സൈനികവൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുഎസ് മിലിട്ടറി ബ്രാഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 79 സൈനികരാണ് കോവിഡ് മൂലം അമേരിക്കയില്‍ മരണപ്പെട്ടത്. യുഎസ് വ്യോമ സേന ഉള്‍പ്പെടെയുള്ള വിഭാഗം വാക്സിന്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന നടപടി കൈക്കൊണ്ടിരുന്നു.
English Summary: US to dismiss soldiers who do not receive the vaccine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.