19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 15, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024
August 25, 2024

ഹിജാബ് നിരോധനം: കർണാടകയില്‍ പ്രതിഷേധവുമായി ആൺകുട്ടികളും രംഗത്ത്

Janayugom Webdesk
ബംഗളൂരു
February 5, 2022 3:27 pm

കർണാടകയിലെ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം കൂടുതൽ കോളജുകളിലേക്ക് വ്യാപിക്കുന്നു. ഇന്ന് രാവിലെ, കർണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് ഡിഗ്രി കോളജിന്റെ ഗേറ്റിന് മുന്നിൽ ഹിജാബ് ധരിച്ച 40 ഓളം വിദ്യാർത്ഥിനികൾ എത്തിയെങ്കിലും അവരെ ഹിജാബ് ഒഴിവാക്കാതെ കോളജിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.

വിദ്യാ‍ർത്ഥിനികൾക്ക് പിന്തുണയുമായി മുസ്ലീം ആൺകുട്ടികളും രം​ഗത്തെത്തി. 40 മുസ്ലീം ആൺകുട്ടികളും കോളജിന് പുറത്ത് ഇരുന്ന് പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം അറിയിച്ചു. കോളജിലെ നിയമങ്ങൾ അനുവദിക്കുമ്പോൾ അധികാരികൾ ഹിജാബ് നിരോധിച്ചത് എന്തുകൊണ്ടാണെന്ന് അറിയണമെന്ന് വിദ്യാ‍‍ർത്ഥികൾ ആവശ്യപ്പെട്ടു.

ഹിജാബിനെ പ്രതിരോധിക്കാൻ ഒരു വലിയ കൂട്ടം ആൺകുട്ടികൾ ബുധനാഴ്ച കാവി ഷാൾ ധരിച്ച് കോളജിൽ എത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. വർഗീയ സംഘർഷം ഒഴിവാക്കാൻ ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെടാൻ കോളജ് അഡ്മിനിസ്ട്രേഷൻ തീരുമാനിക്കുകയായിരുന്നു.

ENGLISH SUMMARY:Hijab ban: Boys protest in Karnataka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.