19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

കേന്ദ്ര ബജറ്റിന്റെ ശ്രമം സാമ്പത്തിക പ്രതിസന്ധികള്‍ മറച്ചുപിടിക്കാന്‍: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2022 5:26 pm

രാജ്യം കടന്നുപോകുന്ന സാമൂഹ്യ — സാമ്പത്തിക പ്രതിസന്ധികള്‍ മറച്ചുപിടിക്കുവാനാണ് കേന്ദ്ര ബജറ്റ് ശ്രമിക്കുന്നതെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. താഴെ തട്ടിലുള്ളവര്‍ക്ക് അല്പാല്പമെങ്കിലും സഹായമെത്തിക്കുന്നതിനു പകരം അതിമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം ഇരട്ടി നേട്ടമുണ്ടാക്കുന്നതാണ് ധനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെന്ന് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരും സാധാരണക്കാരും പൂര്‍ണമായും വിസ്മരിക്കപ്പെട്ടു. തൊഴിലാളികള്‍, സ്ത്രീകള്‍, കര്‍ഷകര്‍, ആരോഗ്യ മേഖല, ചെറുകിട സംരംഭങ്ങള്‍, സമൂഹത്തിലെ മറ്റ് പിന്നാക്ക മേഖലകള്‍ എന്നിവയ്ക്ക ബജറ്റില്‍ ഒന്നും തന്നെയില്ല.

നാലുമണിക്കൂര്‍ മുന്നറിയിപ്പുപോലുമില്ലാതെ 2020 ല്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് കുടിയേറ്റത്തൊഴിലാളികളുടെ ഏറ്റവും കടുത്ത പ്രതിസന്ധിക്ക് നാം സാക്ഷിയാകേണ്ടിവന്നതിന്റെ കാരണക്കാര്‍ ഈ സര്‍ക്കാരായിരുന്നു. ഔരംഗബാദിലെ പാളത്തില്‍ കിടന്നുറങ്ങുമ്പോള്‍ തീവണ്ടി കയറി കുടിയേറ്റത്തൊഴിലാളികള്‍ മരിച്ച സംഭവം നാം മറക്കുന്നതെങ്ങിനെയെന്ന് ബിനോയ് വിശ്വം ചോദിച്ചു. രാജ്യത്തിന്റെ സമ്പത്തെല്ലാം അഡാനിക്കും അംബാനിക്കും വിറ്റുതുലയ്ക്കുമ്പോഴും പ്രധാനമന്ത്രി രാജ്യത്തെ സമ്പത്തുല്പാദകരെ വാഴ്ത്തുകയാണ് ചെയ്യാറുള്ളത്. ബജറ്റിന്റെ ഒരുവശത്ത് സാമ്പത്തിക ഘടനയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പറയുമ്പോള്‍ മറുവശത്ത് കേന്ദ്ര നയങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ നിര്‍ഗമനം മൂലം അതിന്റെ ഘടനതന്നെ തകരുകയാണ്. സാധാരണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ കാരണം അതിനു സാധ്യമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Eng­lish Sum­ma­ry: Union bud­get tries to cov­er up finan­cial cri­sis: Binoy Vishwam

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.