19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024
August 30, 2024

കേരളത്തിൽ നിന്നും വരുന്നവർക്കുള്ള കോവിഡ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ച് കർണാടക

Janayugom Webdesk
February 17, 2022 7:14 pm

കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയുള്ള ഉത്തരവ് കർണാടക പിൻവലിച്ചു. യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കരുതണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. റോഡ്, തീവണ്ടി, വിമാന മാർഗ്ഗം വരുന്നവർക്കെല്ലാം ഉത്തരവ് ബാധകമാണ്. കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനികുമാർ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സർക്കാർ ഉത്തരവ് ലഭിച്ചുവെന്നും തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിലെ ചെക്പോസ്റ്റുകൾ നീക്കം ചെയ്തുവെന്നും ദക്ഷിണ കന്നട ഡെപ്പ്യൂട്ടി കമ്മീഷ്ണർ ഡോ കെ വി രാജേന്ദ്ര പറഞ്ഞു.

Eng­lish Summary:covid Cer­tifi­cate for those com­ing from Ker­ala; Kar­nata­ka with­draws order
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.