ഡൽഹി കന്റോൺമെന്റ് ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇവരുടെ കാർ അമിത വേഗത്തിൽ ഒരു ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ധൗല കുവാനിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള റോഡിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാറിൽ അഞ്ച് പേരുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വിനോദ് കുമാർ, കൃഷൻ സോളങ്കി, നിതിൻ, ജിതേന്ദർ, കരൺ ഭരദ്വാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവര്‍ പാലം ഗ്രാമത്തിൽ താമസിക്കുന്നവരാണെന്നും ഫരീദാബാദിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
english summary;Two killed in Delhi road accident
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.