യൂറോപ്യൻ യൂണിയനിൽ അടിയന്തിരമായി ഉക്രെയ്ന് അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ
വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിക്കുന്നത്. ഇതിനിടെ അമേരിക്കൻ സഖ്യ രാജ്യങ്ങളുമായി പ്രസിഡന്റ് ജോ ബൈഡൻ ഉടൻ സംസാരിക്കും.
ബലാറസിൽ വച്ചാണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുന്നത്. അടിയന്തര വെടിനിർത്തലും ചർച്ച ചെയ്യുമെന്ന് ഉക്രെയ്ന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ ഉക്രെയ്ന്‍ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.
English Summary:Ukraine should join the European Union immediately;volodymyr zelensky
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.