റഷ്യ‑ഉക്രെയന്‍ യുദ്ധത്തില്‍ സാഹചര്യത്തില്‍ റഷ്യയുമായി രണ്ടാം വട്ട ചർച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച് ഉക്രെയന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലൻസ്കി. അതേസമയം യുക്രൈന്‍ തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണം നടന്നത് ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് നേരെയാണ്. ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരേയും ഒഴിപ്പിച്ചതായി ആശുപത്രി സിഇഒ അറിയിച്ചു. ഷെല്ലാക്രമണം നടന്നെങ്കിലും ആശുപത്രി കെട്ടിടത്തിന് തകരാറ് സംഭവിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ റഷ്യ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഉക്രെയ്ന്‍ ആരോപിച്ചു.
English Summary:Second round of talks with Russia: Volodymyr Zelenskyy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.