19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

ഓഹരിവിപണികളില്‍ വന്‍ ഇടിവ്

Janayugom Webdesk
മുംബൈ
March 2, 2022 8:56 pm

റഷ്യ‑ഉക്രെയ്ന്‍ പ്രതിസന്ധി രൂക്ഷമായതോടെ ആഗോള വിപണികളിലെ ഉയര്‍ന്ന വില്‍പ്പനയെ തുടര്‍ന്ന് ബുധനാഴ്ച സെന്‍സെക്‌സ് 778 പോയിന്റ് ഇടിഞ്ഞ് 55,500 നും താഴെയെത്തി. ബിഎസ്ഇ സൂചിക 778.38 പോയിന്റ് (1.38 ശതമാനം) താഴ്ന്ന് 55,468.90 ല്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 187.95 പോയിന്റ് ( 1.12 ശതമാനം) ഇടിഞ്ഞ് 16,605.95 ല്‍ എത്തി.

സെന്‍സെക്സില്‍ 6 ശതമാനം ഇടിവോടെ മാരുതിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഡോ.റെഡ്ഡീസ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നഷ്ടത്തില്‍ തൊട്ടുപിന്നിലുണ്ട്. മറുവശത്ത്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, റിലയന്‍സ്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. മറ്റ് ഏഷ്യന്‍ വിപണികളില്‍, ഹോങ്കോംഗ്, ടോക്കിയോ, ഷാങ്ഹായ് ഓഹരികള്‍ നഷ്ടത്തില്‍ അവസാനിച്ചപ്പോള്‍ സിയോള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

Eng­lish Sum­ma­ry: Big fall in stock markets
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.