ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക സംവരണം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ജോലികളില്‍ ട്രാൻസ്ജെൻഡറുകള്‍ക്കായി പ്രത്യേക സംവരണത്തിന്റെ ഒരു നിശ്ചിത ശതമാനം നല്‍കണമെന്നും തമിഴ്നാട് സർക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് എം എസ് രമേഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 സെപ്റ്റംബർ 17 ന് തമിഴ്നാട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ ഗ്രേഡ്-II കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയിൽ നിന്ന് അയോഗ്യതയാക്കിയ ട്രാൻസ്ജെൻഡർ ശാരദ ഉള്‍പ്പെടെ ഏഴ് പേര് നല്കിയ ഹര്‍ജിയിലാണ് നടപടി.
English Summary:Special reservation for transgender people: Madras High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.