ഉക്രെയ്നില്‍ നിന്ന് ഇന്ന് 183 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. 2,200 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഉക്രെയ്നിലെ പിസോച്ചിൻ നഗരത്തിൽ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിച്ചതായി കീവിലെ ഇന്ത്യൻ എംബസി അവകാശപ്പെട്ടു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ 63 വിമാനങ്ങളിലായി ഉക്രെയ്നിൽ നിന്ന് ഇതുവരെ 13,300 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ 2,900 ഓളം പേരുമായി ഇന്ത്യയിലെത്തിയിട്ടുണ്ട്. സംഘർഷമേഖലയിൽ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിൽ സർക്കാർ വീഴ്ചവരുത്തുന്നില്ലെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിൽ എത്തിയ 331 മലയാളികളെ ഇന്നലെ കേരളത്തിൽ എത്തിച്ചിരുന്നു. ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ രാവിലെ 153 പേരും ഉച്ചയ്ക്കു ശേഷം 178 പേരെയുമാണ് കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1401 പേരെ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് എത്തിച്ചു. ഏകദേശം 1,000 ഇന്ത്യക്കാർ സുമിയിൽ 700 ഉം ഖാർകിവിൽ 300 ഉം കിഴക്കൻ ഉക്രെയ്‌നിലെ സംഘർഷ മേഖലകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
English Summary: 183 arrive in India today: So far 13,300 have returned to India
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.