യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരാന്‍ 11 കാരന്‍ ഒറ്റയ്ക്ക് നടന്നുതീര്‍ത്തത് ആയിരത്തിലധികം കിലോമീറ്റര്‍. ഒരു ബാഗും അമ്മ കൈയില്‍ എഴുതിയിട്ട ഫോണ്‍ നമ്പറും മാത്രമാണ് കുട്ടിയ്ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കൈയിലുണ്ടായിരുന്നത്.
സുഖമില്ലാതിരുന്ന ബന്ധുക്കളെ ചികിത്സിക്കാന്‍ ഉക്രെയ്നില്‍ തുടരേണ്ടതിനാലാണ് മാതാപിതാക്കള്‍ കുട്ടിയെ ഒറ്റയ്ക്ക് അയച്ചത്. ഉക്രെയ്ന്റെ ആണവനിലയം സ്ഥിതിചെയ്യുന്ന സൊപോര്‍ഷ്യയിലാണ് കുട്ടിയുടെ വീട്. കൈയിലെ പാസ്പോര്‍ട്ടും കൈവെള്ളയില്‍ എഴുതിക്കൊടുത്തുവിട്ട കുറിപ്പും നമ്പറുംകൊണ്ട് ഈ പതിനൊന്നുകാരന്‍ ഒടുവില്‍ സ്ലോവാക്യയിലുള്ള തന്റെ ബന്ധുക്കളുടെ അടുത്തെത്തി. സ്ലോവാക്യയിലെ ഉദ്യോഗസ്ഥരാണ് കുട്ടിയുടെ കൈയില്‍ നമ്പറിലേക്ക് വിളിച്ച് അവനെ ബന്ധുക്കള്‍ക്കൊപ്പം അയച്ചത്. അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹീറോ എന്നാണ് സ്ലോവാക്യ ഉദ്യോഗസ്ഥര്‍ അവനെ വിശേഷിപ്പിച്ചത്.
English Summary: The 11-year-old walked a thousand kilometers to escape the battlefield
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.