19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024
March 25, 2024

സുമിയിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു

Janayugom Webdesk
സുമി:
March 8, 2022 8:21 am

ഉക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട പാതയിൽ ബോംബിങ് നടന്നതായുള്ള വിവരത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവച്ചത്. റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുമിയിൽ നിന്നും വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യൻ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർത്ഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നി‍ർത്തിവയ്ക്കാൻ എംബസിയിൽ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡന്റ് ഏജന്റുമാ‍ർക്ക് നിർദേശം നൽകിയത്.

700 ഓളം വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവ്, മരിയുപോള്‍, കിഴക്കൻ നഗരങ്ങളായ കര്‍കീവ് എന്നിവിടങ്ങളില്‍ നിന്നാണ് ഇടനാഴികള്‍ തുറക്കേണ്ടത്. തുടർച്ചയായ ഷെല്ലാക്രമണവും ഗതാഗതത്തിന്റെ അഭാവവുമാണ് പ്രധാന വെല്ലുവിളികളെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സുമിയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ പോൾട്ടാവ വഴി പടിഞ്ഞാറൻ അതിർത്തികളിലേക്ക് സുരക്ഷിതമായി കടത്തിവിടുന്നത് ഏകോപിപ്പിക്കാൻ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള സംഘം പോൾട്ടാവ നഗരത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സുമിയടക്കമുള്ള നഗരങ്ങളിലെ ബങ്കറുകളിൽ ഉള്ള വിദ്യാർത്ഥികളുടെ ജീവിതം ഇപ്പോൾ അങ്ങേയറ്റം ദുരിതത്തിലാണ്.

eng­lish summary;The evac­u­a­tion of Sumi was stopped

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.